കോഴിക്കോട്: വടകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കലാ സംഘടനയായ എഫാസിന്റെ പി.ടി അബ്ദുറഹിമാന്‍ സ്്മാരക പുരസ്‌കാരം പത്രപ്രവര്‍ത്തകനും വിവര്‍ത്തകനുമായ ജമാല്‍ കൊച്ചങ്ങാടിക്ക് നല്‍കുമെന്ന് എഫാസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും ആര്‍ടിസ്റ്റ് മദനന്‍ രൂപ കല്‍പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ചില്‍ വടകര ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയിലാണ് പുരസ്‌കാരദാനം. വാര്‍ത്താ സമ്മേളനത്തില്‍ വത്സകുമാര്‍ സി, എന്‍. ചന്ദ്രന്‍, കെ.സി പവിത്രന്‍, കെ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.