കല്പറ്റ: ‘നവ ഫാസിസത്തിന്റെ വർത്തമാനം’ എന്ന കാലികമായ വിഷയത്തെ അധികരിച്ച് ഇന്ന് കണ്ണൂർ റെയിൻബോ ഹാളിൽ സ. രമേശൻ രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിക്കിടയിലേക്ക് ജനാധിപത്യ വിരുദ്ധമായി കടന്ന് കയറിയ സബ്ബ് ഇൻസ്പെക്ടറും സിവിൽ പോലീസ് ഓഫീസറും അനുമതിയില്ലാതെ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തവരുടെ ഫോട്ടോ എടുത്തു. സ്വകാര്യ ഹാളിൽ ജനാധിപത്യപരമായി നടത്തിയ പരിപാടിയിലേക്കാണ് പിണറായിപോലീസ് കടന്നുകയറിയത്.
മയക്ക്മരുന്നും കൂട്ടക്കൊലപാതങ്ങളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നതും , ക്വട്ടേഷൻ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോക്ക്
യാത്രയയപ്പ് കൊല അന്ധവിശ്വാസ പൊങ്കാല സഹകരണ ബാങ്ക് തട്ടിപ്പ്
തുടങ്ങി കേരളത്തെ ലാറ്റിനമേരിക്കൻ സാമൂഹ്യാവസ്ഥയിലേക്ക് ചവിട്ടി തള്ളുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരിക്കുന്ന കേരളത്തിൽ ചൂതാട്ട മാഫിയകളുടെ കൊലക്കത്തിക്കിരയായ സ.രമേശൻ അനുസ്മരണം വർത്തമാന കാലത്തിലേക്കുള്ള പ്രവേശികയാണ്.
BJP നവ ഫാസിസ്റ്റാണോ, ക്ലാസ്സിക്കൽ ഫാസിസ്റ്റാണോ എന്ന ഇടർച്ചയിൽ തുടരുന്ന CPM നെ സംബന്ധിച്ച് സ.രമേശൻ അനുസ്മരണം തികച്ചും അലോസരം സൃഷ്ടിക്കുന്നതാണ്. നവഫാസിസത്തിന്റെ വർത്തമാനം എന്ന വിഷയം കോർപ്പറേറ്റ് മൂലധനവുമായി പൊക്കിൾകൊടി ബന്ധമുള്ളതിനാൽ നവ ഫാസിസത്തിന്റെ നടത്തിപ്പുകാരായ പോലീസ് സംവിധാനത്തെ ഫലപ്രദമായി ഉപയോഗിക്കേണ്ടത് LDF സർക്കാരിന്റെബാദ്ധ്യതയാണ്.
ആഗോള യജമാനനോടുള്ള ആശ്രിതത്വം പരസ്യപ്പെടുത്തേണ്ടത് LDF സർക്കാരിന്റെ ഉത്തരവാദിത്തമായിരിക്കെ,സ്വകാര്യ മൂലധന താല്പര്യങ്ങൾ സംരക്ഷിക്കേണ്ടതും നവകേരളയാത്രയിൽ ഒഴിച്ചുകൂടാനാവാത്തതാണ്.
ലോട്ടറി ചൂതാട്ടവും മദ്യ മയക്കുമരുന്ന് ലഹരിയും ജീവിതത്തിലെ കണ ക്ക് കൂട്ടലുകൾ തെറ്റിക്കുമ്പോൾ കോർപ്പറേറ്റുകളെ തൃപ്തിപ്പെടുത്താനുള്ള കേരള പോലീസിന്റെ മ്ലേച്ഛമായ ഗൂഢാലോചനയിൽ പാർട്ടി സംസ്ഥാനകമ്മിറ്റി പ്രതിഷേധിക്കുന്നു. പോലീസിൻ്റെ ജനാധിപത്യവിരുദ്ധമായ ഈ നടപടിയിൽ പ്രതിഷേധിക്കണമെന്ന് മുഴുവൻ ജനാധിപത്യ വിശ്വാസികളോടും സി.പി.ഐ എം എൽ) റെഡ് സ്റ്റാർ സെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ അഭ്യര്‍ത്ഥിച്ചു