മാരക രോഗം പിടിപെട്ട എട്ടുവയസ്സുകാരന്‍ ചികിത്സാ സഹായം തേടുന്നു

Kozhikode

കോഴിക്കോട്: മാരക രോഗം പിടിപെട്ട എട്ടുവയസ്സുകാരന്‍ ചികിത്സാ സഹായം തേടുന്നു. വേങ്ങേരി കണ്ണാടിക്കല്‍ കോട്ടയില്‍ പറമ്പ് അബ്ദുല്‍ സലാം എന്നവരുടെ മകന്‍ മുഹമ്മദ് ഇസിയാന്‍ ആണ് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. മജ്ജ മാറ്റിവെക്കല്‍ മാത്രമാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഏക മാര്‍ഗമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശിക്കുന്നു. നിര്‍ധന കുടുംബം കിടപ്പാടം പോലും വിറ്റ് 20 ലക്ഷത്തോളം രൂപ ഇതിനോടകം ചെലവഴിച്ചു. തുടര്‍ ശസ്ത്രക്രിയക്ക് 30 ലക്ഷത്തിലധികം ചെലവ് വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മറ്റ് വരുമാന നമാര്‍ഗ്ഗമൊന്നുമില്ലാത്ത കുടുംബത്തെ സാഹായിക്കാന്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, എം.കെ. രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം. എല്‍.എ, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.സി. ശോഭിത, ഒ. സദാശിവന്‍ തുടങ്ങിയവര്‍ രക്ഷാധികാരികളായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. വെള്ളിമാട്കുന്ന് എസ്.ബി.ഐ ബ്രാഞ്ചില്‍ എ.സി 42081774705 നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്എസ്.ബി.ഐ.എന്‍0016659.