ചേളന്നൂർ: കണ്ണങ്കര ജ്ഞാനോദയം റീഡിംഗ് റൂം ആൻ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ വിലാസം സ്കുളുമായി ചേർന്ന് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ ക്ലാസ്സിന്റെ ഉദ്ഘാടന കർമ്മം കാക്കുർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ സജു എബ്രഹാം നിർവഹിച്ചു.
രക്ഷിതാക്കൾ കുട്ടികളെ ചേർത്ത് പിടിച്ച് സ്നേഹം കൊടുത്ത് അവരെ നിർബന്ധപൂർവ്വം എല്ലാ കാര്യങ്ങളിലും ഇടപെടുവിക്കുകയും ചെയ്താൻ കുട്ടികൾ വഴി തെറ്റുന്നതിൽ നിന്നും രക്ഷിച്ചെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജ്യോത്സന എ.എസ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് വിഷയം അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി.സുരേഷ് കുമാർ, സാക്ഷരതാ സമിതി കൺവീനർ ശശികുമാർ ചേളന്നൂർ, പി.ടി.എ പ്രസിഡണ്ട് ഷിനോദ് തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി പ്രസിഡണ്ട് പി.പ്രദീപ് കുമാർ സ്വാഗതവും എ. ഷിംല നന്ദിയും പറഞ്ഞു.