സമൂഹം ധാർമ്മിക ശക്തി കാത്തു സൂക്ഷിക്കണം: ഇസ്ലാഹി തസ്കിയത്ത് സംഗമം

Malappuram

തിരുന്നാവായ: സമൂഹം ധാർമ്മിക ശക്തി കാത്തു സൂക്ഷിക്കണമെന്നും ലഹരി വിപത്തിനെതിരെ പ്രതിരോധം തീർക്കണമെന്നും കെ എൻ എം മർക്കസുദ്ദഅവ വൈരങ്കോട് മേഖല കമ്മറ്റി സംഘടിപ്പിച്ച ഇസ്ലാഹി തസ്കിയത്ത് സംഗമവും സൗഹൃദ ഇഫ്താറും ആവശ്യപ്പെട്ടു. റമദാനിലൂടെ റയ്യാനിലേക്ക് കാമ്പയിൻ്റ ഭാഗമായി വൈരങ്കോട് കമ്മറ്റമ്പ് മസ്ജിദു തൗഹീദിൽ സംഘടിപ്പിച്ച സംഗമം കെ എൻ എം മർക്കസുദ്ദഅവ ജില്ലാ സെക്രട്ടറി ഹുസൈൻ കുറ്റൂർ ഉദ്ഘാടനം ചെയ്തു.

മൂസ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം
നേടിയവർക്കുള്ള ഉപഹാരം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ വിതരണം ചെയ്തു. നവാസ് അൻവാരി, ജലീൽ വൈരങ്കോട്, എം. അബ്ദു റഹിമാർ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഷംസുദ്ധീൻ അല്ലൂർ, പി. അലി ഹാജി, പാരിക്കാട്ട് ബീരാൻ, ടി. അഹമ്മദ് കുട്ടി,പി.യാസിർ, ഹസ്സൻ ആയപ്പള്ളി, ലത്തീഫ് കമ്മറമ്പ്, സക്കരിയ്യ പാറപ്പുറത്ത്, കെ. സൈനബ, ആരിഫ മൂഴിക്കൽ എന്നിവർ പ്രസംഗിച്ചു.