ആയഞ്ചേരി : ലാൻ്റ് വാല്യുവേഷൻ സർട്ടിഫിക്കറ്റ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ എ. സുരേന്ദ്രന് കൈയ്യോടെ കൈമാറി ആയഞ്ചേരി വില്ലേജ് ഓഫീസർ വി.രമേശൻ മാതൃക കാട്ടി. ആലപ്പുഴക്കാരനായ ഇദ്ദേഹം മൂന്ന് ആഴ്ചക്കാലമായിട്ടേ എത്തിയിട്ടുള്ളൂവെങ്കിലും വിഷയം അറിഞ്ഞ ഉടൻ അടിയന്തിര നടപടി എടുക്കുകയായിക്കുന്നു. മാത്രവുമല്ല NHM ഫണ്ടിൻ്റെ നടപടിക്രമം പൂർത്തിയാക്കിയ പഞ്ചായത്തിൽ നിന്ന് വന്ന പരിചയമുള്ളത് കൊണ്ട് നടപടിക്രമവും ഉപദേശിച്ചു.
ലാൻ്റ് വാല്യുവേഷൻ സർട്ടിഫിക്കറ്റിന് വേണ്ടി കഴിഞ്ഞ ഏപ്രിൽ മാസത്തിൽ വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചപ്പോൾ താലൂക്ക് ഓഫീസിൽ നിന്നാണ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത് എന്ന അറിയിപ്പ് അന്നത്തെ വില്ലേജ് ഓഫീസർ നൽകിയിരുന്നു. എന്നാൽ വടകര താലൂക്ക് ഓഫീസിൽ വ്യക്തിപരമായി അപേക്ഷ നൽകിയെങ്കിലും വില്ലേജ് ഓഫീസ് തന്നെയാണ് നൽകേണ്ടത് എന്ന അറിയിപ്പ് ലഭിച്ചതിൽ വൈരുദ്യാത്മകതയുള്ളത് കൊണ്ട് വാർഡ് മെമ്പർ ഏകാങ്ക സമരം പ്രഖ്യാപിക്കുകയായിരുന്നു.
55 ലക്ഷം രൂപ NHM ഫണ്ടിൽ നിന്നും നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാനും , അപരിഷ്കൃത നിയമം പിൻവലിക്കാനുള്ള നടപടിക്കുമെതിരെയാണ് സമര പ്രഖ്യാപനം ഉണ്ടായത്. നടപടി ക്രമം പൂർത്തീകരിച്ച് ഏറ്റവും വേഗത്തിൽ സ്ഥലം റജിസ്റ്റർ ചെയ്യാൻ ആവശ്യമായ സംവിധാനം ഒരുക്കുമെന്ന് മെമ്പർ പറഞ്ഞു. വാർഡ് വികസന സമിതി കൺവീനർ അക്കരോൽ അബ്ദുള്ളയും സന്നിഹിതനായി