തിരൂർ: തെക്കൻ കുറ്റൂർ മിശ്കാത്ത് ഖുർആൻ ആകാദമിയിലെ വിദ്യർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച റിലീജിയസ് റസിഡൻഷ്യൽ ക്യാമ്പും അവാർഡ് ദാനവും കുറ്റൂർ ഐ ഇ സി ഹാളിൽ നടന്നു.ഷാനവാസ് പറവന്നൂർ , ഫർസാന മംഗലം, അനസ് പൊന്നാനി, കെ .ആക്കിഫ് സാദത്ത് , ഹാഫിദ് അബ്ദുൽ ഗഫൂർ എന്നിവർ ക്യാമ്പിൽ കുട്ടികളുമായി സംവദിച്ചു. സമാപന സെഷൻ റിട്ട: ജഡ്ജി ടി. അലി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. ലുക്മാൻ പോത്തുകല്ല് മുഖ്യ പ്രഭാഷണം നടത്തി .
മജീദ് കണ്ണാടൻ,ഡോ :നബീൽ വിളത്തൂർ, വീരാപ്പു അൻസാരി, എം. അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു. കടുങ്ങാത്തുകുണ്ട് ക്രസൻ്റ് സെൻ്റർ തിരൂർ താലൂക്കിലെ കുട്ടികൾക്കായി നടത്തിയ ഖുർആൻ തജ്‌വീദ് മ ത്സരത്തിൽ ഉന്നത വിജയം നേടിയ മിശ്കാത്ത് അക്കാദമിയില വിദ്യാർത്ഥി കെ. മുഹമ്മദ് നാഫിലി നെ ഉപഹാരം നൽകി ആദരിച്ചു.