ഇബ്രാഹീം പ്രവാചകൻ്റെ ത്യാഗ സ്മൃതികൾ ഉണർത്തി നാടെങ്ങും ബലിപെരുന്നാൾ ആഘോഷിച്ചു. ഈദുഗാഹുകളിലും പള്ളികളിലും ഒത്ത് കൂടിയ വിശ്വാസികൾ പരസ്പരം ആശ്ശേഷിച്ചും ആശംസകൾ കൈമാറിയും മധുരം പങ്കിട്ടം ഈദ് സുദിനം ആഹ്ലാദപൂർണ്ണമാക്കി.
കുന്ദമംഗലം മസ്ജിദു റഹ്മയിൽ കെ.എൻ.എം മർകസുദ്ദഅവ ജില്ലാ സെക്രട്ടറി ശുക്കൂർ കോണിക്കൽ ഈദ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഈദ് പകരുന്ന മാനവികതയുടെയും സമർപ്പണത്തിൻ്റെയും സന്ദേശം ഉൾക്കൊണ്ട് ജീവിതം ധന്യമാക്കാനും ഇബ്രാഹീം നബിയുടെ വിശ്വാസ ദാർഢ്യവും ത്യാഗ സന്നദ്ധതയും മാതൃകയാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇടിയങ്ങര എളയാൻ്റെ പള്ളിയിൽ ഇഖ്ബാൽ മദനി പുന്നശ്ശേരി ഈദ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഇബ്രാഹീം നബിയുടെ ജീവിതം മാതൃകയാക്കി ജീവിത വിശുദ്ധി ആർജ്ജിക്കാൻ വിശ്വാസി സമൂഹത്തിന് സാധ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ പെരുന്നാൾ നമസ്ക്കാരത്തിൽ പങ്കാളി കളായി. ആരാമ്പ്രം പുള്ളിക്കോത്ത് സലഫി മസ്ജിദിൽ ആദം കൊടുവള്ളിയും മടവൂർ മസ്ജിദുൽ മനാറിൽ ഷാഫി ഇബ്നു ഖാസിമിയും പാറന്നൂർ സലഫി മസ്ജിദിൽ അൻഫസ് നൻമണ്ടയും പുന്നശ്ശേരി സലഫി മസ്ജിദിൽ യൂനുസ് നരിക്കുനിയും എളേറ്റിൽ മസ്ജിദിൽ അബുബക്കർ പുത്തൂരും മുട്ടാഞ്ചേരി സലഫി മസ്ജിദിൽ ശഹീം പാറന്നൂരും നമസ്ക്കാരത്തിന് നേതൃത്വം നൽകി