സുല്‍ത്താന്‍ ബത്തേരി: ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ മുസ്ലിം സമൂഹം ഒന്നിച്ച് അണിനിരക്കണമെന്ന് യുവ പ്രാസംഗികന്‍ അലി അക്ബര്‍ ഫാറൂഖി ആഹ്വാനം ചെയ്തു. കെ എന്‍ എം മര്‍ക്കസ്സുദഅവ സുല്‍ത്താന്‍ ബത്തേരി ടൌണ്‍ ഹാള്‍ പരിസരത്ത് സംഘടിപ്പിച്ച ഈദ്ഗാഹില്‍ കുത്തുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ സകല തിന്മകള്‍ക്കും ഒരു കാരണം ലഹരിയുടെ ഉപയോഗം തന്നെയാണ്. കുറ്റകൃത്യങ്ങളുടെ കണക്കെടുത്താല്‍ കുറ്റവാളികളില്‍ ഭൂരിപക്ഷവും ലഹരി ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഈദ് നമസ്കാരത്തിന് ശേഷം ലരഹിക്കെതിരെയുള്ള പ്രതിജ്ഞയും എടുത്തു.