കല്പറ്റ: തൊഴില്‍ രഹിതരായ യുവതി യുവാക്കള്‍ക്കു തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ കുടുംബശ്രീ മിഷന്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 27ന് തിങ്കളാഴ്ച ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 8.30 നു രജിസ്‌ട്രേഷന്‍ ആരംഭിക്കും.
എസ് എസ് എല്‍ സി മുതല്‍ വിദ്യാഭ്യാസ യോഗ്യത ഉള്ള യുവജനങ്ങള്‍ക്ക് മേളയില്‍ പങ്കെടുക്കുവാന്‍ സാധിക്കും. സ്‌പോട് രജിസ്‌ട്രേഷന്‍ സൗകര്യവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഇരുപതോളം കമ്പനികളില്‍ നിന്നായി ഇരുന്നൂറ്റി അമ്പതിലധികം തൊഴിലവസരങ്ങളാണ് മേളയിലൂടെ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് 04936 299370, 9526202503 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.