കോഴിക്കോട്: നഗരഹൃദയത്തില്‍ പട്ടാപ്പകല്‍ കരിക്കാംകുളം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കസബ പോലീസിന്റെ പിടിയിലായത്. പൊറ്റമ്മല്‍ തട്ടാര്‍കണ്ടിമീത്തല്‍ ജസ്റ്റിന്‍ സതീഷ് എന്ന സതി(41) ആണ് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി െ്രെകം സ്‌ക്വാഡും കസബ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്. പ്രതിയെ കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച ഉച്ചയ്ക്ക് പാവമണി റോഡില്‍ നിന്നും കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് പോകുന്ന ഇട റോഡിലുള്ള ആളൊഴിഞ്ഞ പറമ്പില്‍ മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് കൊലപാതകശ്രമത്തില്‍ കലാശിച്ചത്. തുടര്‍ന്ന് പ്രതി കുറ്റിക്കാട്ടൂര്‍ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് കറങ്ങിനടക്കാറുണ്ടെന്ന് സിറ്റി െ്രെകം സ്‌ക്വാഡ് മനസ്സിലാക്കി. മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരങ്ങളില്‍ പ്രതിയെ തിരയുന്നതിനിടയില്‍ പ്രതി അയല്‍ സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇതിനിടെ പ്രതിയുടെ തമിഴ്‌നാട്ടിലെ പെണ്‍ സുഹൃത്തിനെകുറിച്ച് ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷിന് വിവരം ലഭിച്ചു. തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന തിരച്ചിലില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ട്രെയിനില്‍ കയറി തമിഴ് നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷും സംഘവും സാഹസികമായി പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തിന് കുത്തേറ്റ് രക്തം വാര്‍ന്ന് മൃതപ്രായനായ കരിക്കാംകുളം സ്വദേശി അബ്ദുള്‍ റഷീദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സിറ്റി െ്രെകം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, പ്രശാന്ത് കുമാര്‍ എ.സൈബര്‍ വിദഗ്ധന്‍ രാഹുല്‍ മാത്തോട്ടത്തില്‍ കസബ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഓ മാരായ പി.എം രതീഷ്, രഞ്ജിഷ്, സി.പി.ഒ.വിഷ്ണു പ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
I like this blog very much, Its a very nice office to read and
receive information.Raise your business