ലൈസൻസ് അനുവദിക്കരുത്

Wayanad

പടിഞ്ഞാറത്തറ: വെള്ളമുണ്ട റോഡിൽ റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന കടകൾക്ക് ലൈസൻസ് പുതുക്കി നൽകുന്നത് ഗ്രാമപഞ്ചായത്ത് നിർത്തിവെക്കണമെന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം കടകൾ പൊതുജനങ്ങൾക്കും വാഹനഗതാഗത്തിനും പ്രയാസം സൃഷ്ടിക്കുകയും ഗതാഗത കുരുക്ക് ഉണ്ടാവുകയും ചെയ്യുന്നതായി ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.