വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

Wayanad

വെള്ളമുണ്ട: വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറിയിൽ നടന്ന ബഷിർ അനുസ്മരണ പരിപാടി എഴുത്തുകാരൻ ഷാജി പുല്പള്ളി ഉദ്ഘാടനം ചെയ്തു. സങ്കുചിത ചിന്തകളാൽ ഊഷരമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത്, മാനവികതയിൽ അധിഷ്ഠിതമായ ബഷീറിൻ്റെ കൃതികൾ നന്നായിട്ട് വായിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രോഗബാധിതമായ സമൂഹത്തിനുമേൽ ഔഷധമായാണ് ബഷീറിൻ്റെ സർഗാത്മകത പ്രവർത്തിക്കുന്നതെന്ന് എഴുത്തുകാരൻ പറഞ്ഞു. ലൈബ്രറി പ്രസിഡണ്ട് എം സുധാകരൻ അദ്ധ്യക്ഷനായി. പിടി സുരേഷ് ബാബു, സുജാത എൻ വി, എം മുരളീധരൻ, കമർ ലൈല, ടി എം നിവേദ്യ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എം മണികണ്ഠൻ സ്വാഗതവും മിഥുൻ മുണ്ടക്കൽ നന്ദിയും പറഞ്ഞു.