വെള്ളാപ്പള്ളി നടേശന്‍റെ വർഗീയ നിലപാടുകൾ നാടിന്‍റെ ബഹുസ്വരതയെ തകർക്കും: ഐ.എസ്.എം.

Kozhikode

കോഴിക്കോട് : വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾ നാടിൻറെ ബഹുസ്വരതയെ തകർക്കുന്നതാണെന്നും ഇത്തരം പ്രസ്താവനകൾ അപലപനീയമാണെന്നും ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം പറഞ്ഞു.

ജനാധിപത്യത്തിന്റെ സാരാംശം മതസഹിഷ്ണുതയും സാമൂഹ്യ ഐക്യവും തന്നെയാണ്. എന്നാൽ സമീപകാലത്ത് ശ്രീ വെള്ളാപ്പള്ളി നടേശൻ സ്വീകരിച്ച നിലപാടുകൾ വർഗീയതയ്ക്ക് ആക്കം കൂട്ടുന്നതാണ്. ഇതൊരിക്കലും ഒരു ഉത്തരവാദിത്വമുള്ള സാമൂദായിക നേതാവിൽ നിന്ന് പ്രതീക്ഷിക്കാനാകാത്തതാണ്.

അദ്ദേഹം സമൂഹത്തിൽ ഭിന്നതയും വിഭജനവും വളർത്തുന്ന തരത്തിൽ പ്രവർത്തിക്കുകയാണ്. ജാതി മതഭേദമന്യേ എല്ലാവരും തുല്യാവകാശത്തോടെ ജീവിക്കുന്ന നാടാണ് മലപ്പുറം. നേതാക്കൾ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രവർത്തിക്കേണ്ടവരാണ്. വർഗീയ വേർതിരിവുകൾക്ക് ഇത്തരത്തിലുള്ള പ്രസ്താവനകൾ വഴിവെക്കും അതിനാൽ ഇത്തരം നിലപാടുകൾ ശക്തമായി നിരാകരിക്കപ്പെടുകയും, സമൂഹം വർഗീയതയ്‌ക്കെതിരെ ഒറ്റക്കെട്ടായി ഉയരുകയും വേണം അദ്ദേഹം പറഞ്ഞു