റിയാദ്: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വെളിച്ചം സൗദി ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ ‘വെളിച്ചം സൗദി ഓണ്‍ലൈന്‍ നാലാം ഘട്ടം ‘ഗ്രാന്‍ഡ് ഫിനാലെ മത്സര വിജയികളെ പ്രഖ്യാപിച്ചു.
വിശുദ്ധ ഖുര്‍ആന്‍ സൂറതുല്‍ ഫുര്‍ഖാന്‍, സൂറതുശുഅറാഅ് എന്നീ രണ്ട് അദ്ധ്യായങ്ങളും അവയുടെ വ്യാഖ്യാനവും ആസ്പദമാക്കി 6 മാസമായി നടന്ന 12 പ്രാഥമിക മത്സരങ്ങളില്‍ നാട്ടില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നുമായി 2020 ല്‍ പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. തുടര്‍ന്നു 800 ലധികം പഠിതാക്കള്‍ പങ്കെടുത്ത ഗ്രാന്‍ഡ് ഫിനാലെ പരീക്ഷയില്‍ ദുബായില്‍ നിന്നുള്ള സല്‍!മ അബ്ദുല്‍ ഖാദര്‍ ഒന്നാം റാങ്കിനും മലപ്പുറത്ത് നിന്നുള്ള ഡോ. ഷിഫ്‌ന റാങ്കിനും ഹസീന പി.കെ ഐക്കരപ്പടി റാങ്കിനും അര്‍ഹരായി. മുസ്തഫ പി എന്‍ ഒതായി, ജമീല എന്‍ പുളിക്കല്‍ എന്നിവര്‍ നാലം റാങ്ക് പങ്കിട്ടു.
ഫസ്‌ന സി എം, ഷെഹനാസ് അല്‍താഫ്, റുക്‌സാന ഷമീം വേങ്ങര, സാജിദ റിയാദ്, ആമിനാ സാലിഹ് ജിദ്ദ, അഹാന അസീസ് ബുറൈദ, ഹസീന അറക്കല്‍ ജിദ്ദ, നിലൂഫര്‍ അന്‍സാര്‍ ദമ്മാം, ഹസീന വണ്ടൂര്‍, നൗഷില റിയാദ് എന്നിവര്‍ 5 മുതല്‍ 10 വരെയുള്ള സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജിദ്ദയില്‍ നടന്ന വെളിച്ചം സൗദി ദേശീയ സംഗമത്തില്‍ വെച്ച് വിതരണം വിതരണം ചെയ്തു.
വെളിച്ചം ഓണ്‍ലൈന്‍ വെബ്‌സൈറ്റ് Velichamonline.Islahiweb.org വഴി നടന്ന മത്സരങ്ങള്‍ സൗദിയിലെ വിവിധ ഇസ്‌ലാഹീ സെന്ററുകളില്‍ നിന്നുള്ള വെളിച്ചം കോര്‍ഡിനേറ്റര്‍മാരും കണ്‍വീനര്‍മാരും നിയന്ത്രിച്ചു. അടുത്ത റമളാനില്‍ വെളിച്ചം റമളാന്‍ 2023 ഖുര്‍ആനിലെ ജുസ്അ് 26 നെ ആസ്പദമാക്കിയുള്ള പുതിയ പഠനപദ്ധതി പ്രഖ്യാപിച്ചു. രജിസ്റ്റര്‍ ചെയ്യുന്നതിന്ന് https://velichamsaudionline.com/ എന്ന വെബ്‌സസൈറ്റ് സന്ദര്‍ശിക്കാന്‍ വെളിച്ചം സൗദി കമിറ്റി അറിയിച്ചു.