സന്ധിവാതം ആമവാതം; തിരുവനന്തപുരം നിംസ് മൈക്രോ ഹോസ്പിറ്റൽസിൽ സൗജന്യ റൂമറ്റോ- ആർത്രൈറ്റിസ് ക്യാമ്പ്

Thiruvananthapuram

തിരുവനന്തപുരം :നിംസ് മെഡിസിറ്റിയുടെ ബേക്കറി ജംഗ്ഷനിലുള്ള നിംസ് മൈക്രോ ഹോസ്പിറ്റൽസിൽ ഏപ്രിൽ 27 ഞായറാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെ സൗജന്യ റുമറ്റോ ആർത്രൈറ്റിസ് മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നു.

നിംസ് മെഡിസിറ്റി റുമറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. അരുൺ ബേബി , ഡോ. സൂരജ് എസ് നായർ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്

രാവിലെ ഉണരുമ്പോള്‍ സന്ധികള്‍ക്ക് വല്ലാത്തൊരു പിരിമുറുക്കം , സന്ധികളിൽ മരവിപ്പ് അനുഭവപ്പെടുക ,കൈകാലുകളിലെ വേദന, കൈക്കുഴയിലെ വേദന , കാൽമുട്ട്​, കാൽപാദം, കണങ്കാൽ എന്നിവിടങ്ങളിൽ വേദന ,ദേഹം കുത്തിനോവുക, അമിതമായ ക്ഷീണം , ശരീരഭാരം പെട്ടെന്ന് കുറയുക തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ ക്യാമ്പിൽ തീർച്ചയായും പങ്കെടുക്കേണ്ടതാണ്

സന്ധികളിൽ ശക്തമായ വേദനയും വീക്കവും ഉണ്ടാക്കുന്ന ഒരു തരം രോഗാവസ്ഥയാണ് റുമറ്റോ – ആർത്രൈറ്റിസ്. അത് ആകെയുള്ള ജീവിത നിലവാരത്തെ തടസ്സപ്പെടുത്തുകയും വൈകല്യമുണ്ടാക്കുകയും; ചികിത്സിച്ചില്ലെങ്കിൽ സന്ധികളെ നശിപ്പിക്കുകയുo ചെയ്യും. നേരത്തെയുളള രോഗനിർണ്ണയത്തിലൂടെയും , ഉചിതമായ വൈദ്യ പരിചരണത്തിലൂടെയും അതിന്റെ തീവ്രത കുറയ്ക്കുവാനും ഫലങ്ങൾ മെച്ചപ്പെടുത്താനും കഴിയും.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കൺസൾട്ടേഷൻ, റുമറ്റോയിഡ് ഫാക്ടർ (RF) പരിശോധന എന്നിവ പൂർണമായും സൗജന്യമായിരിക്കും. എക്സ്-റേ, അൾട്രാസൗണ്ട് സ്കാൻ, സി.റ്റി സ്കാൻ ,എം.ആർ.ഐ തുടങ്ങിയവയ്ക്ക് 50 ശതമാനം ഇളവുകളും മറ്റു പരിശോധനകൾക്ക് 30% ഇളവുകളും ലഭിക്കും.

സൗജന്യ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 6238644236, 6282664946 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.