വന്യമൃഗ ശല്യത്തിൽ നിന്ന് വയനാട്ടുകാര്‍ക്ക് സുരക്ഷ നല്കണം

Wayanad

പടിഞ്ഞാറത്തറ: നിരന്തരമുണ്ടാകുന്ന വന്യമൃഗ ആക്രമങ്ങളിൽ നിന്ന് വയനാട്ടുകാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ് ലിസ്റ്റ് പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോമോൻ വയനാട് ആവശ്യപ്പെട്ടു. വനമേ ഖലകളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വന്യജീവികളെ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതിന് പ്രേരിപ്പിക്കുന്നുണ്ടോ എന്നതിനെ കുറിച്ച് പഠനം നടത്തണമെന്നും ജോമോൻ വയനാട് കൂട്ടി ചേർത്തു.