താമരശ്ശേരി: വിനാശകരമായ സകല തിന്മകളിലേക്കും വാതായനങ്ങൾ തുറക്കുന്ന എല്ലാ ലഹരിയും ആ പത്താണെന്നും ലഹരി വ്യാപനത്തിനെതിരെ യുവജന സംഘടനകൾ ചേർന്നു നിന്ന് പോരാടണമെന്നും ഐ.എസ്.എം സംസ്ഥാന സമിതി താമരശ്ശേരിയിൽ സംഘടിപ്പിച്ച യൂത്ത് വൈബ് അഭിപ്രായപ്പെട്ടു. അധാർമ്മിക പ്രവണതകളുടെയും അരാജകത്വങ്ങളുടെയും വർദ്ധിത കാലത്ത് പുതു തലമുറയിൽ നൻമയും സ്നേഹവും നട്ടുവളർത്തി പരിപോഷിപ്പിക്കണം. രാജ്യത്ത് ശാന്തിയും സമാധാനവും നിലനിൽക്കാൻ തിന്മയുടെയും ഛിദ്രതയുടെയും വാഹകരെ ഒറ്റപ്പെടുത്തണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

” നാശമാണ് ലഹരി: അടുക്കരുത് , അടുപ്പിക്കരുത്” കാമ്പയ് നിന്റെ ഭാഗമായ യൂത്ത് വൈബ് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന ജന: സെക്രട്ടറി ഷുക്കൂർ സ്വലാഹി അദ്ധ്യക്ഷത വഹിച്ചു. അഡ്വ: പി.ടി.എ റഹീം എം.എൽ.എ , നജീബ് കാന്തപുരം മുഖ്യാതിഥിക .ളായി.മുഹമ്മദ് അമീർ വിഷയാവതരരണം നടത്തി.

സ്വാമി നരസിംഹാനന്ദ, അഡ്വ: പി. ഗവാസ്,വി.എം ഉമർ മാസ്റ്റർ,എ. അരവിന്ദൻ ധനീഷ് ലാൽ , ദീപു പ്രേംനാഥ് പ്രസംഗിച്ചു. ഐ.എസ്.എം ഭാരവാഹികളായ ജലീൽ മാമാങ്കര, റഹ് മത്തുല്ല സ്വലാഹി, ശംസീർ കൈതേരി, സ്വാഗത സംഘം ചെയർമാൻ ഷാജി മണ്ണിൽ കടവ്, മുജീബ് പൊറ്റമ്മൽ, ഷിയാസ് മാസ്റ്റർ സംസാരിച്ചു.
ലഹരി വിരുദ്ധ കാമ്പയ് നിന്റെ ഭാഗമായി നാട്ടു കൂട്ടം, സന്ദേശ യാത്ര,എക്സിബിഷൻ, പോസ്റ്റർ പ്രദർശനം, പെൻഫ്ലുവൻസ് വിചിന്തനം മീറ്റ്, കിക്കോഫ് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ ജില്ലാ, മണ്ഡലം,ശാഖാ തലങ്ങളിൽ നടക്കും.