കൽപ്പറ്റ: ലഹരിക്കെതിരെ വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിൻ്റെ ഭാഗമായി നീന്തൽ പരിശീലനം സംഘടിപ്പിച്ചു. യുവതയെ ചേർത്തുപിടിക്കുക ഒപ്പം നിൽക്കുക എന്ന സന്ദേശവുമായാണ് കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയും ഓടത്തോട് ജീവൻ രക്ഷാസമിതി, തുർക്കി ജീവൻ രക്ഷാസമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി നീന്തൽ പരിശീലനം ആരംഭിച്ചത്.
കൽപ്പറ്റ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി കെ ബഷീർ ഉദ്ഘാടനം ചെയ്തു.ഫയർ ഓഫീസർ ഷറഫുദ്ദീൻ, സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗം പി.കെ.അയ്യൂബ് വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസെടുത്തു.
കൽപ്പറ്റചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി കെ.പി.ബഷീർ, തുർക്കി ജീവൻ രക്ഷാസമിതി സെക്രട്ടറി നിഷാദ്, ഓടത്തോട് ജീവൻ രക്ഷാ സമിതി സെക്രട്ടറി മമ്മി കുഞ്ഞാപ്പ പ്രസംഗിച്ചു.
സി.എച്ച്. കാസിം, അഷറഫ് തുർക്കി, പി.അലി, വി.പി.മുജീബ്, എൻ.കെ.ഹാറൂൺ , വി. വി.സലിം, എ.കെ.ഹർഷൽ നേതൃത്വം നൽകി.