വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കല്പറ്റ: മറച്ചുവെക്കാന്‍ പൊലീസിന്റെ സഹായത്തോടെ എത്ര കൊലകള്‍ നടത്തിയാലും അസ്ഥികൂടങ്ങള്‍ അലമാരയില്‍ നിന്നും പുറത്ത് വരിക തന്നെ ചെയ്യുമെന്നും പുല്‍വാമയില്‍ സൈനികരെ കൂട്ടക്കൊലയ്ക്ക് വിട്ടുകൊടുത്തതിന് ശേഷം കൊല ചെയ്യപ്പെട്ട സൈനികരുടെ ഫോട്ടോ ഉപയോഗിച്ചണ് 2019ല്‍ നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി അധികാരത്തിലെത്തിയതെന്നും ആര്‍ എസ് എസിന്റെ ഈ ഫാസിസത്തെ ചെറുക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഐക്യപ്പെടേണ്ട സമയമാണിതെന്നും സി പി ഐ എം എല്‍ റെഡ് ഫ്‌ളാഗ് ജില്ലാകമ്മിറ്റി വിലയിരുത്തി.
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിച്ചുകൊണ്ട് അന്ന് കന്നി വോട്ടര്‍മാരോട് മോദി ആവശ്യപ്പെട്ടത് നിങ്ങളുടെ ആദ്യ വോട്ട് പാകിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയ വീര ജവാന്മാര്‍ക്ക്, പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീര രക്തസാക്ഷികള്‍ക്ക് സമര്‍പ്പിക്കാമോ എന്നൊക്കെയായിരുന്നു.
എയര്‍ക്രാഫ്റ്റുകള്‍ വിട്ടുനല്‍കണമെന്ന സൈന്യത്തിന്റെ ആവശ്യം നിരാകരിച്ച് 40 സൈനികരെയാണ് അന്ന് കൊലക്ക് കൊടുത്തത്. പാകിസ്ഥാനിലേക്ക് എയര്‍ സ്‌ട്രൈക് നടത്തിച്ചത് സര്‍ക്കാരിന് തെറ്റുപറ്റിയതാണെന്ന് ചൂണ്ടിക്കാട്ടിയ ഗവര്‍ണറോട്’ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന്’ മുന്നറിയിപ്പ് നല്‍കിയ പ്രധാനമന്ത്രിയാണ് നരേന്ദ്രേ മാേദി. സംഭവം നടന്നുകഴിഞ്ഞിട്ടും ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ഉല്ലസിച്ചു നടക്കുകയായിരുന്നു ഈ ഭരണാധികാരി.
ഇന്നിപ്പോള്‍ സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടയാള്‍ തന്നെ സത്യം വിളിച്ചു പറഞ്ഞപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ വെടിവെച്ച് കൊല്ലിച്ച് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണ്. കല്പറ്റ വര്‍ഗ്ഗീസ് ഭവനില്‍ നടന്ന അടിയന്തിര രാഷ്ട്രീയ വിശകലന യോഗം ് ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ബിജി ലാലിച്ചന്റെ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പി.ടി. പ്രേമാനന്ദ്, പി.എം. ജോര്‍ജ്ജ്, എം.കെ.ഷിബു, കെ. നസീറുദ്ധീന്‍, വിജയകുമാരന്‍. പി, കെ.ജി. മനോഹരന്‍, കെ.സി.മല്ലിക, ബാബു കുറ്റിക്കൈത, കെ.പ്രേംനാഥ്, കെ.ആര്‍.അശോകന്‍, സി.ജെ.ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.