വഖഫ് നിയമത്തിനെതിരെ ലൈറ്റണച്ചുള്ള പ്രതിഷേധത്തിൽ പങ്കാളികളാവുക: മുസ്‌ലിം സംഘടനാ നേതാക്കൾ

Kozhikode

കോഴിക്കോട്: വഖഫ് ഭേദഗതിനിയമത്തിനെതിരെ രാജ്യം മുഴുവൻ ഏപ്രിൽ 30 ന് 9 മുതൽ 9.15 വരെ ലൈറ്റണച്ച് പ്രതികരിക്കണമെന്ന് ആൾ ഇൻഡ്യാ മുസ്‌ലിം പേഴ്സണൽ ബോർഡ് ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കൾ.

രാഷ്ട്രത്തിന്റെ ഭരണഘടനയെയും മുസ്‌ലിം കളുടെ വിശ്വാസ സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുന്ന ഈ നീക്കത്തിൽ എല്ലാ പൗരന്മാരും പ്രതിഷേധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ബോർഡിന്റെ പ്രതിഷേധത്തെ വിജയിപ്പിക്കണമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, പ്രാഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, ഡോ.ഹുസൈൻ മടവൂർ, പി. മുജീബുറഹ്‌മാൻ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പി.എൻ അബ്ദുല്ലത്വീഫ് മദനി , സി.പി ഉമ്മർ സുല്ലമി, പ്രാഫ. എ.കെ അബ്ദുൽ ഹമീദ്, ഹാഫിള് അബ്ദുശ്ശുകൂർ മൗലവി, ഹാഫിള് പി.പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി,മുസമ്മിൽ കൗസരി,ഡോ.വി.പി സുഹൈബ് മൗലവി, ഡോ.പിഉണ്ണീൻ,ഡോ. പി നസീർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.