എസ്.എൽ.ആർ.സി സംസ്ഥാന സംഗമവും അവാർഡ് വിതരണവും ഞായറാഴ്ച കോഴിക്കോട് വെച്ച് നടക്കും

Kozhikode

കോഴിക്കോട്: സലഫി ലേണിംഗ് ആന്റ് റിസർച്ച് സെന്ററിന്റെ(എസ്. എൽ.ആർ.സി) മുപ്പത്തി ഏഴാമത് സംസ്ഥാന സംഗമവും അവാർഡ് വിതരണവും 2025 മെയ് 4 ഞായറാഴ്ച കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ ജൂബിലി ഹാളിൽ വെച്ച് നടക്കും.

രാവിലെ 10ന് അഹമ്മദ് ദേവർകോവിൽ എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്യും. എസ്.എൽ.ആർ.സി പ്രസിഡന്റ് പി.ഹാറൂൻ അധ്യക്ഷത വഹിക്കും. സാംസ്‌ക്കാരിക സമ്മേളനം വൈകിട്ട് 4.30ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മികച്ച വിജയം നേടിയ പഠിതാക്കൾക്കുള്ള സ്വർണ്ണ മെഡലുകൾ എം.കെ രാഘവൻ എം.പി വിതരണം ചെയ്യും. ഖുർആൻ വിജ്ഞാന മത്സരങ്ങളിലെ വിജയികൾക്കുള്ള അവാർഡ് വിതരണം അഡ്വ. ഹാരിസ് ബീരാൻ എം.പി നിർവ്വഹിക്കും.

സമ്മേളനത്തിലെ വിവിധ സെഷനുകളിലായി ടി.സിദ്ദിഖ് എം.എൽ.എ, കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡന്റ് പി.കെ അഹമ്മദ്, കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി, ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി, കെ.വി അബ്ദുലത്തീഫ് മൗലവി എൻ.കെ മുഹമ്മദലി എന്നിവർ പ്രസംഗിക്കും.

വാർത്താ സമ്മേളനത്തിൽ എസ്.എൽ.ആർ.സി ഡയറക്ടർ കെ.വി അബ്ദുലത്തീഫ് മൗലവി, ജനറൽ കൺവീനർ കെ.ഇഫ്തിക്കാർ, പി.ഹാറൂൻ, കെ.മുഹമ്മദ്‌ അഷ്‌റഫ്, കുഞ്ഞിരായിൻ കുട്ടി എന്നിവർ പങ്കെടുത്തു.