മഞ്ചേരി: ആരാധനയുടെ ആത്മീയ വശങ്ങളെ പരിപോഷിപ്പിച്ച് മാനവിക മൂല്യങ്ങൾ ഉൾകൊണ്ട് ജീവിക്കാൻ ഹജ്ജ് പ്രേരകമാവണമെന്ന് കെ എൻ എം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി പറഞ്ഞു. ജില്ലാ സമിതി എടവണ്ണയിൽ സംഘടിപ്പിച്ച ഹജ്ജ് പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി സി സക്കീർ മൗലവി അധ്യക്ഷത വഹിച്ചു. ഡോ. യു പി യഹ് യാഖാൻ മദനി ,എം പി അബ്ദുൽ കരീം സുല്ലമി,കെ അബ്ദുൽ അസീസ് മാസ്റ്റർ, ശാക്കിർ ബാബു കുനിയിൽ സംസാരിച്ചു . ജാഫർ മാസ്റ്റർ ഒതായി,ജലീൽ മാസ്റ്റർ മോങ്ങം ,അബ്ദുറഷീദ് ഉഗ്രപുരം നൂറുദ്ദീൻ എടവണ്ണ നേതൃത്വം നൽകി.