വൈദ്യര്‍ മഹോത്സവം ഏപ്രില്‍ അവസാന വാരം

Malappuram

കൊണ്ടോട്ടി: ഈ വര്‍ഷത്തെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവം ഏപ്രില്‍ മാസം അവസാന വാരം സംഘടിപ്പിക്കുന്നതിന് അക്കാദമി കമ്മറ്റി തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന അക്കാദമി ഭരണ സമിതി യോഗത്തിലാണ് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ നടത്തുന്നതിന് തീരുമാനമായത്. മഹോത്സവത്തിന്റെ ഭാഗമായി കമ്പളത്ത് ഗോവിന്ദന്‍ നായരുടെ 40ാം ചരമവാര്‍ഷികാചരണം, കമ്പളത്ത് രണഗീത പുരസ്‌കാരം, സമം പദ്ധതിയുടെ ഭാഗമായി സ്ത്രീകളുടെ മാപ്പിള കലാമേള, സെമിനാര്‍, പുസ്തകോത്സവം എന്നിവ നടക്കും.

മാര്‍ച്ച് 10ന് സംഘാടക സമിതി രൂപീകരിക്കും. അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബഷീര്‍ ചുങ്കത്തറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ. ടി.കെ. ഹംസ, അക്കാദമി വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി, ജോ. സെക്രട്ടറി ഫൈസല്‍ എളേറ്റില്‍, എന്‍ പ്രമോദ് ദാസ്, പക്കര്‍ പന്നൂര്, പി.കെ. ഖലീമുദ്ദീന്‍, കെ.ടി. ഷംഷാദ് ഹുസൈന്‍, ഡോ. പി.പി. അബ്ദുല്‍ റസാഖ്, കെ.വി. അബൂട്ടി, പി. അബ്ദുറഹിമാന്‍, രാഘവന്‍ മാടമ്പത്ത്, ഫാത്തിമത്ത് സുഹറാബി, പി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

1 thought on “വൈദ്യര്‍ മഹോത്സവം ഏപ്രില്‍ അവസാന വാരം

Leave a Reply

Your email address will not be published. Required fields are marked *