മാനന്തവാടി: പെഹൽഗാമിൽ ഭീകരവാദികൾ മതം ചോദിച്ച് നിരപരാധികളെ കൊല ചെയ്ത സംഭവം രാജ്യഞ്ഞ് മത വിദ്വേഷവും വർഗീയതയും വളർത്താൻ ഉപയോഗിക്കുകയാണെന്ന് എസ് ഡി പി ഐ സംസ്ഥാന ട്രഷറർ എൻ കെ റഷിദ് ഉമരി. സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്വം ഭരണകൂടത്തിനാണ്. ഭരണത്തിൻ്റെ അപാകതകളും അപചയങ്ങളും ചൂണ്ടിക്കാണിക്കേണ്ട പ്രതിപക്ഷത്തിൻ്റെ മൗനം ജനാധിപത്യത്തിൻ്റെ തകർച്ചയാണ്. ഭയത്തിൻ്റെ രാഷ്ട്രീയമാണ് രാജ്യത്ത് നിലനിൽക്കുന്നത്.
ബംഗളൂരുവിൽ വയനാട് സ്വദേശി അശ്‌റഫിനെ അടിച്ചു കൊന്നത് ഇതിന്റെ ഭാഗമാണെന്നും രാജ്യത്തിന്റെ ശത്രുക്കളുടെ അജണ്ട രാജ്യത്ത് നടപ്പിലാക്കുന്ന സംഘ്പരിവാരത്തിന്റെ ഇത്തരം നീക്കങ്ങൾക്കെതിരേ മതേതര കക്ഷികൾ ഒരുമിച്ച് നിന്ന് പ്രതികരിക്കണമെന്നും അദ്ദഹം പറഞ്ഞു. എസ് ഡി പി ഐ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലോക്കൽ ബോഡി ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതിയും എല്ലാവരുടെയും വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന എസ് ഡി പി ഐ വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വ്യക്തമായ മുന്നേറ്റം നടത്തുമെന്നും റഷീദ് ഉമരി പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. ഡോ: CT സുലൈമാൻ കാസർഗോഡ്, മുസ്ഥഫ മാസ്റ്റർ മലപ്പുറം സംസാരിച്ചു. ജില്ലാ സെക്രട്ടറിമാരായ സൽമ അഷ്റഫ് സ്വാഗതവും ബബിത ശ്രീനു നന്ദിയും പറഞ്ഞു.