കോഴിക്കോട് : കര്‍ണാടകയില്‍ മലയാളിയായ പുല്‍പള്ളി സ്വദേശി അശ്‌റഫിനെ സംഘ്പരിവാര്‍ ഭീകരര്‍ തല്ലിക്കൊന്ന സംഭവത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പെഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം സംഘ്പരിവാര്‍ രാജ്യ വ്യാപകമായി മുസ്‌ലിംകള്‍ ക്കെതിരെ വിദ്വേഷ പ്രചാരണവും ആക്രമണവും നടത്തുന്നതിന്റെ ഭാഗമായാണ് മാനസിക രോഗിയായ അശ്‌റഫിനെ തല്ലിക്കൊന്നത്. പാകിസ്ഥാന്‍ എന്നത് എന്താണെന്നു പോലും അറിയാത്ത നിരപരാധിയായ അശ്‌റഫിനെ ക്രുരമായി കൊലപ്പെടുത്തിയതിനെതിരെ മതേതര രാഷ്ട്രീയ നേതൃത്വങ്ങള്‍ മൗനം വെടിയണം.
മുസ്‌ലിംകളെ തല്ലിക്കൊല്ലുന്നതും കടകളും വീടുകളും നശിപ്പിക്കുന്നതും നിത്യ സംഭവമായി തീരുന്നതിനെതിരെ മതേതര കക്ഷികള്‍ ശക്തമായി മുന്നോട്ട് വരണം. ജാതി സെന്‍സസ് രാഷ്ട്രീയ താല്‍പര്യം വെച്ച് വെറും പ്രഖ്യാപനങ്ങളിലൊതുങ്ങരു തെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ ആവശ്യപ്പെട്ടു. ജാതി സെന്‍സസിന് ആവശ്യമായ തുക വകയിരുത്തി കൃത്യമായ സമയ പരിധി പ്രഖ്യാപിക്കണം.
കൃത്യമായ കാലയളവിനുള്ളില്‍ ജാതി സെന്‍സസ് നടത്തുകയും റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടി എം അഹമ്മദ് കുട്ടി മദനി, ട്രഷറര്‍ കെ എല്‍ പി യൂസുഫ്, അഡ്വ പി മുഹമ്മദ് ഹനീഫ, കെ പി മുഹമ്മദ് കല്‍പ്പറ്റ, പി ടി അബ്ദുല്‍ മജീദ് സുല്ലമി, കെ എ സുബൈര്‍, പ്രൊഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, ഫൈസല്‍ നന്‍മണ്ട, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. ജാബിര്‍ അമാനി, അബ്ദുലത്തീഫ് കരുമ്പിലാക്കല്‍, കെ എം കുഞ്ഞമ്മദ് മദനി, സി.മമ്മു കോട്ടക്കല്‍, ബി പി എ ഗഫൂര്‍, പ്രൊഫ.ശംസുദ്ദീന്‍ പാലക്കോട്, അബ്ദുസ്സലാം പുത്തൂര്‍, ഡോ. അനസ് കടലുണ്ടി, കെ പി അബ്ദുറഹ്മാന്‍ ഖുബ, പി സുഹൈല്‍ സാബിര്‍, എം ടി മനാഫ് മാസ്റ്റര്‍, എം.കെ മൂസ മാസ്റ്റര്‍, ഡോ. ഡോ.ഫുഖാറലി സംസാരിച്ചു.