കണ്ണൂർ: ചരിത്രത്തിലില്ലാത്ത വിധം സർവീസ് പെൻഷൻകാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും തരാതിരിക്കുകയും നിരന്തരം കവർന്നെടുക്കുകയും ചെയ്യുന്ന തൊഴിലാളി വിരുദ്ധ പിണറായി സർക്കാറിനോട് പുതിയ സമരമുറകൾ പ്രയോഗിക്കണമെന്ന് കെ.എസ്.എസi.പി.എ ജില്ലാ ഏക ദിന ശിൽപ്പശാല അഭിപ്രായപ്പെട്ടു. മെഡിസെപ്പ് കരാർ പുതുക്കുന്നതിന് മുമ്പ് സംഘടനകളെ ചർച്ചയ്ക്ക് വിളിക്കണമെന്നും ശിൽപ്പശാല ആവശ്യപ്പെട്ടു.

പിണറായി സർക്കാർ ജീവനക്കാരോടും അദ്ധ്യാപകരോടും സർവീസ് പെൻഷൻ കാരോടും കാട്ടിയ വഞ്ചന തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാൻ തയ്യാറാകാത്ത സി.പി.എം അനുകൂല സർവീസ് സംഘടനകളും പെൻഷൻ സംഘടനകളും ഇനിയെങ്കിലും ഉറക്കം വെടിയണമെന്നും ശിൽപ്പശാല ആവശ്യപ്പെട്ടു.

ജവഹർലാൽ ലൈബ്രററി ഓഡിേറ്റോറിയത്തിൽ സംസ്ഥാന പ്രസിഡൻ്റ് എം.പി വേലായുധൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാജൻ കുരുക്കൾ, വൈസ് പ്രസിഡൻ്റ് ടി. വിനയ ദാസ് ,സ്റ്റെയിറ്റ് സെക്രട്ടറിയേറ്റംഗങ്ങളായ വി.വി ഉപേന്ദ്രൻ എന്നിവർ ക്ലാസ് നയിച്ചു.സി. രത്നാകരൻ, നെയ്യാറ്റിൻകര മുരളി എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി മുരളി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിമാരായ കെ.രാമകൃഷ്ണൻ, രവീന്ദ്രൻ കൊയ്യോടൻ, സെക്രട്ടറിയേറ്റംഗങ്ങളായ കെ.സി രാജൻ, കെ.വി ഭാസ്ക്കരൻ, ജില്ലാ സെക്രട്ടറി പി. സുഖദേവൻ, ട്രഷറർ എം.പി കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.