ദി ലൈറ്റ് വിധവ അനാഥസംരക്ഷണ കുടുംബ സംഗമം

Malappuram

തിരൂർ : ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് പുല്ലൂർ ചാപ്റ്റർ വിധവ അനാഥ സംരക്ഷണ കുടുംബ സംഗമം കുറ്റൂർ ഐ ഇ സി ഓഡിറ്റോറിയത്തിൽ നടന്നു. എ എ കെ ഡയറക്ടർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ഷംസുദ്ധീൻ പഴയ കത്ത് അധ്യക്ഷത വഹിച്ചു. സാബിക്ക് പുല്ലൂർ,.വി.എ. ഗഫൂർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ, തലക്കാട് ഗ്രാമ പഞ്ചായത്ത് മെമ്പർ എൻ.പി. ഷരീഫാബീ, ഹുസൈൻ കുറ്റൂർ , പാരിക്കാട്ട് ബീരാൻ , ഐ.പി. നസീബ് , സി.ജലീൽ , സി.പി. ഷറഫുദ്ധീൻ
എന്നിവർ സംസാരിച്ചു.