തിയേറ്ററില്‍ തീപാറിക്കുമെന്നുറപ്പ് നല്‍കി ദുല്‍ഖറിന്‍റെ കിംഗ് ഓഫ് കൊത്തക്കു പാക്ക് അപ്പ്

Cinema

കൊച്ചി: ‘തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കടാ’ കൈയില്‍ തോക്കുമായി കൊത്തയിലെ രാജാവ് ഓണം റിലീസിനൊരുങ്ങുന്ന എത്തുന്ന ‘കിംഗ് ഓഫ് കൊത്ത’ ക്ക് പാക്കപ്പ് പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന അഭിലാഷ് ജോഷി ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ 95 ദിവസത്തെ ഷൂട്ടിംഗ് ആണ് പൂര്‍ത്തിയായത്. തമിഴ്‌നാട്ടിലെ കരൈക്കുടിയിലാണ് ചിത്രീകരണം നടന്നത്. ഒരു ചെറിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് ദുല്‍ഖര്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം പ്രേക്ഷകരെ അറിയിച്ചത്. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ഹൈ ബഡ്ജറ്റ് മാസ്സ് ചിത്രം ഓണത്തിന് സിനിമാസ്വാദകര്‍ക്കുള്ള വിരുന്നായിരിക്കുമെന്നുറപ്പാണ്. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് കെ.ഓ.കെ റിലീസിനൊരുങ്ങുന്നത്.

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് സം?ഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം?ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം :നിമീഷ് രവി, സ്‌ക്രിപ്റ്റ് :അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍ :ശ്യാം ശശിധരന്‍, മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം:പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ : ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Leave a Reply

Your email address will not be published. Required fields are marked *