ന്യൂവേവ് ഫിലിം സ്‌കൂൾ 2025-26 ഫിലിം മേക്കിംഗ് ഡിപ്ലോമ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Kozhikode

കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂൾ ഏഴാമത് ഡിപ്ലോമ ഇൻ ഫിലിം മേക്കിങ് ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്സിന്റെ ദൈർഘ്യം.

സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ്, തിരക്കഥ, ഫോട്ടോഗ്രഫി, ശബ്ദ രൂപകല്പന, അഭിനയം, ഡോക്യുമെന്ററി എന്നീ മേഖലകളിൽ സ്പെഷലൈസേഷനുള്ള അവസരവുമുണ്ട്.

യോഗ്യതാ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. മെറിറ്റിൽ ആദ്യ അഞ്ച് റാങ്കിൽ എത്തുന്നവർക്ക് 50 ശതമാനം ഫീസിളവുണ്ട്.

എസ്.സി, എസ്.റ്റി, ഒ.ബി.സി., ട്രാൻസ് ജെൻഡർ വിഭാഗങ്ങൾ, പെൺകുട്ടികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 40 ശതമാനം ഫീസിളവുണ്ട്.
ജൂൺ 30 വരെ അപേക്ഷിക്കാം. ആഗസ്റ്റ് 1 ന് ക്‌ളാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.newwavefilmschool.com