പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുമാസം മുഴുവൻ നീണ്ടുനിൽക്കുന്ന വായന മാസാചരണത്തിന് വായനാദിനത്തിൽ തുടക്കം കുറിച്ചു. വായനാ ദിനാചരണ പരിപാടികൾ സ്കൂൾ ഹെഡ്മിസ്ട്രസ് റുബീന ആർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ നിജിൽ പി, സാഹിത്യ വേദി കൺവീനർ ഷാന്റി ഇ കെ, മലയാളം അധ്യാപകരായ മനു ഇ എം, അമൽഡ മാത്യു, സ്റ്റാഫ് സെക്രട്ടറി രതീഷ് സി വി, വിദ്യാർത്ഥികളായ അൽഫോൻസ, മരിയ ജെയിംസ്, ആര്യകൃഷ്ണ, റോസ് മേരി, ആസിം ഇഷാൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു.
വായന മാസാചരണത്തോടനുബന്ധിച്ച് ക്ലാസ് ലൈബ്രറി രൂപീകരണം, രചന മത്സരങ്ങൾ, ക്വിസ് മത്സരം, കഥാ-കവിത ശില്പശാല, ക്ലാസ്തല കൈയെഴുത്ത് മാസിക നിർമ്മാണം തുടങ്ങിയ വിവിധ പരിപാടികൾ നടക്കും. ഇന്ന് നടന്ന വായനാദിന അസംബ്ലിയിൽ കുട്ടികൾ പുതിയ പുസ്തകങ്ങളും എഴുത്തുകാരെയും പരിചയപ്പെടുത്തി. വായനാദിന പ്രതിജ്ഞ എടുത്തു. എൽ പി വിഭാഗം ക്ലാസുകളിൽ അക്ഷരമരങ്ങൾ തയ്യാറാക്കി. പരിപാടികൾക്ക് അധ്യാപകർ,അനധ്യാപകർ, പിടിഎ, എസ് എം സി അംഗങ്ങൾ നേതൃത്വം നൽകി.