“സംഗീതിക” പുരസ്കാരം ജെറി അമൽദേവിനും കൈതപ്രത്തിനും

Thiruvananthapuram

സംഗീത, സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു പ്രശസ്തരായ, സംഗീതജ്ഞനും സംഗീത സംവിധായകനുമായ ജെറി അമൽദേവ്, കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർക്ക്
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാസ്നേഹികളുടെ കൂട്ടായ്മയായ സംഗീതികയുടെ ഈ വർഷത്തെ “സംഗീതിക” പുരസ്കാരം സമ്മാനിക്കും.

14 വർഷമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാസ്നേഹികളുടെ കൂട്ടായ്മയാണ് സംഗീതിക.

കലാ ആസ്വാദകരായ വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, വിശ്രമ ജീവിതം നയിക്കുന്നവർ, വിട്ടമ്മമാർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലയിലുൾപ്പെട്ടവരാണ് സംഗീതികയിൽ അംഗങ്ങളായിട്ടുള്ളത്.

ജൂൺ 29 ഞായറാഴ്ച വൈകുന്നേരം 5 ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന സംഗീതികയുടെ 14-ാം വാർഷികാഘോഷ ചടങ്ങിൽ പ്രശസ്ത കർണ്ണാടക സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി ടീച്ചർ പുരസ്കാരങ്ങൾ സമർപ്പിക്കും.

പതിനായിരം രൂപയും പ്രശസ്തി ഫലകവുമാണ് സമ്മാനമായി നൽകുന്നത്.

കഴിഞ്ഞ 167 മാസവും മുടക്കം കൂടാതെ മൂന്നാമത്തെ ഞായറാഴ്ചകളിൽ കലാസ്വാദക കൂട്ടായ്മ നടത്തി വരുന്നു. കൂടാതെ മൺമറഞ്ഞ കലാകാരന്മാരുടെ അനുസ്മരണ ചടങ്ങുകളും, വിവിധ കേന്ദ്രങ്ങളിൽ സംഗീത സാന്ത്വനം പരിപാടിയും സംഗീതിക സംഘടിപ്പിക്കുന്നു.