ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്ത 2 മില്യൺ പ്രതിജ്ഞയിൽ എൻ.ഐ.ടി ചേനോത്ത് ഗവ: സ്ക്കൂൾ വിദ്യാർത്ഥികളും അധ്വാപകരും പങ്കാളികളായി. സ്ക്കൂൾ ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രസംഗിച്ചു. സുംബ നൃത്തം, അസംബ്ലി, ഡോക്യുമെൻ്ററി പ്രദർശനം , ലഹരി വിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു. എൻ. ജനില ലഹരി വിരുദ്ധ സന്ദേശം നൽകി.കെ.പി നൗഷാദ് , അശ്വതി എൻ നായർ , പ്രീത പീറ്റർ , അനാമിക , എം. രാധാകൃഷ്ണൻ, പി.കെ ധനില , പി.പി. മിസ്രിയ എന്നിവർ നേതൃത്വം നൽകി.
