കൊല്ലം : യു കെ എഫ് എന്‍ജിനീയറിങ് കോളേജും പാരിപ്പള്ളി ഗണേഷ് മെമ്മോറിയല്‍ ഗ്രന്ഥശാലയും സംയുക്തമായി മികവ് 2025 സംഘടിപ്പിച്ചു. പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചു നടന്ന അനുമോദന ചടങ്ങ് څമികവ് 2025چ ന്‍റെ ഉദ്ഘാടനം കൊല്ലം ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ ബി മുരളീകൃഷ്ണന്‍ നിര്‍വഹിച്ചു. യുകെ എഫ് എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജയരാജു മാധവന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിന്‍റെ ഭാഗമായി പ്ലസ് ടു വിജയികളായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ‘പ്ലസ് ടു കഴിഞ്ഞു: ഇനി ഭാവിയിലേക്ക് എന്ത്?’ എന്ന വിഷയത്തില്‍ യുകെഎഫ് സ്കില്‍ സ്കൂള്‍ കോഡിനേറ്റര്‍ പ്രൊഫ. ശരത്ദാസ്, പ്ലേസ്മെന്‍റ് കോഡിനേറ്റര്‍ പ്രൊഫ. നിയാസ് സലിം എന്നിവരുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാറും സംഘടിപ്പിച്ചു.

പാരിപ്പള്ളി ഗണേഷ് മെമ്മോറിയല്‍ ഗ്രന്ഥശാല പ്രസിഡന്‍റ് അഡ്വ. എസ് ആര്‍. അനില്‍കുമാര്‍, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍. ശാന്തിനി, മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. ബിജു കുമാര്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. ഹസീന, നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബേബി രവീന്ദ്രന്‍, യു കെ എഫ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ, വി എന്‍ അനീഷ്, യു കെ എഫ് പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍, അസിസ്റ്റന്‍റ് പ്രൊഫസര്‍മാരായ അഖില്‍ ജെ ബാബു, ആര്‍. രാഹുല്‍, ബി. വിഷ്ണു, റ്റി. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
പരവൂര്‍ മുനിസിപ്പാലിറ്റി, ചിറക്കര, കല്ലുവാതുക്കല്‍, ഭൂതക്കുളം, ചാത്തന്നൂര്‍, ആദിച്ചനല്ലൂര്‍, പള്ളിക്കല്‍, മടവൂര്‍, നാവായിക്കുളം, കരിങ്ങന്നൂര്‍, പൂയപ്പള്ളി പഞ്ചായത്തുകളില്‍ പ്ലസ് ടു പരീക്ഷയില്‍ 80 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് യുകെ എഫ് എഞ്ചിനീയറിംഗ് കോളേജും ഗണേഷ് മെമ്മോറിയല്‍ ഗ്രന്ഥശാലയും സംയുക്തമായി അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. മുന്നൂറില്‍ അധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചടങ്ങ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഉപരിപഠന സാധ്യതകളെ കുറിച്ചുള്ള സംശയനിവാരണത്തിന് അവസരം ഒരുക്കി.