കെ ടി യു ടെക്‌ഫെസ്റ്റ് ; യു കെ എഫിൽ ഡ്രോൺ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

Kollam

കൊല്ലം : കേരള സാങ്കേതിക സർവകലാശാലയും പാരിപ്പള്ളി യുകെഎഫ് എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി ഡ്രോൺ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. വർക്ക്‌ഷോപ്പിന്റെ ഉദ്ഘാടനം കെ ടി യു അസിസ്റ്റന്റ് ഡയറക്ടർ ഡോ. കെ. ബിജു നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ. ഇ. ഗോപാലകൃഷ്ണ ശർമ അധ്യക്ഷത വഹിച്ചു. കെ ടി യു ടെക്ഫെസ്റ്റ്, കെറ്റ് കോൺ 2024 പ്രീ ഇവന്റിന്റെ ഭാഗമായി യു കെ എഫി ൽ നടന്ന വർക്ക്‌ഷോപ്പിൽ 12 കോളേജുകളിൽ നിന്നായി 70 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.

വർക്ക്‌ ഷോപ്പിനോട് അനുബന്ധിച്ച് ഹാൻഡ്‌സ് ഓൺ ട്രൈനിങ്ങിന്റെ ഭാഗമായി ഡ്രോണുകളെ കുറിച്ചും അതിന്റെ സാധ്യതകളെ അടിസ്ഥാനമാക്കിയുമുള്ള സെഷൻ നടന്നു. അക്കാടെവോ റിസർച്ച് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ ദീപേഷ് ദിലീപ് നേതൃത്വം നൽകി. കൂടാതെ റോബോട്ടിക് എഞ്ചിനിയർമാരായ ബിൻഷാ ബഷീർ, ഒ. എസ്. അനില, അർപ്പിത് എന്നിവരുടെ നേതൃത്വത്തിൽ ഡ്രോൺ നിർമാണം, ഡ്രോൺ പറത്തൽ പരിശീലനം എന്നിവയും നടന്നു.

കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. വി. എൻ. അനീഷ്, ഡീൻ അക്കാഡമിക് ഡോ. ജയരാജു മാധവൻ, ഡീൻ സ്റ്റുഡന്റ് അഫയേഴ്സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, യു കെ എഫ് പോളിടെക്നിക് വൈസ് പ്രിൻസിപ്പാൾ പ്രൊഫ. ജിതിൻ ജേക്കബ്, എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ പ്രൊഫ. ആർ. രാഹുൽ, ഐഇഡിസി നോഡൽ ഓഫീസർ അസിസ്റ്റന്റ് പ്രൊഫസർമാരായ ബി. വിഷ്ണു, റ്റി. രഞ്ജിത്ത്, പ്രൊഫ. സി. എസ്. ധന്യ എന്നിവർ പ്രസംഗിച്ചു.