കൽപ്പറ്റ : ഭാഷാ അധ്യാപക നിയമനത്തിന് നിശ്ചയിച്ച നീതിരഹിതമായ നിബന്ധനകൾ പിൻവലിക്കുക , അറബി ഭാഷയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, പാഠപുസ്തകത്തിലെ അപാകതകൾ പരിഹരിക്കുക, അധ്യാപകർക്കുള്ള കൈപുസ്തകങ്ങൾ വിതരണം ചെയ്യുക, അധ്യാപകർക്കും ജീവനക്കാർക്കും തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ നൽകുക, ശമ്പള കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ എ ടി എഫ് സർക്കാരിന് സമർപ്പിച്ച അവകാശ പത്രിക നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ എ ടി എഫ് (കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ) ഡി ഡി ഇ ഓഫീസിനു മുമ്പിൽ ധർണ നടത്തി . ധർണ്ണ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു .
കെ എ ടി എഫ് ജില്ലാ പ്രസിഡണ്ട് ജാഫർ പി കെ അധ്യക്ഷനായിരുന്നു. കൽപ്പറ്റ നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സലിം മേമൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദലി മിഷ്കാത്തി, സിദ്ദിഖ് മാസ്റ്റർ, ഖലീലു റഹ് മാൻ , മമ്മുട്ടി മാസ്റ്റർ, ഖദ്ദാഫി മാസ്റ്റർ , അശ്റഫ് മാസ്റ്റർഎന്നിവർ പ്രസംഗിച്ചു.