കോഴിക്കോട്: അന്താരാഷ്ട്ര സര്‍ക്കാരിതര സംഘടനാ ദിനത്തില്‍ പ്രമുഖ പരിസ്ഥി പ്രവര്‍ത്തകനും ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര ദേശീയ പുരസ്‌കാര ജേതാവുമായ പ്രൊഫ. ശോഭീന്ദ്രനെ ദര്‍ശനം ഗ്രന്ഥശാല പ്രവര്‍ത്തകര്‍ ആദരിച്ചു. സെക്രട്ടറി എം എ ജോണ്‍സണ്‍ അദ്ദേഹത്തെ പൊന്നാട ചാര്‍ത്തി. രക്ഷാധികാരി അംഗത്വ ഫലകം ദര്‍ശനം സാഹിത്യ വേദി കണ്‍വീനറും റഹ്മാനിയ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പലുമായ കെ പി ആഷിക് കൈമാറി. ദര്‍ശനം അക്ഷര സന്നദ്ധ സേന കണ്‍വീനര്‍ പി ടി സന്തോഷ് കുമാര്‍ ആദര പത്രം നല്കി.
Very interesting points you have observed, appreciate it for putting up.Expand blog