കോഴിക്കോട്: സുലൈമാന്‍ സേട്ട് സെന്ററിന്റേയും കോയമ്പത്തൂര്‍ ആര്.വി.എസ് ഗ്രൂപ്പ് ഓഫ് എഡുക്കേഷണല് ഇന്സ്റ്റിറ്റിയൂഷെന്റെയും സംയുക്താഭിമുഖ്യത്തില്‍ മേയ്11ന് വ്യാഴാഴ്ച കോഴിക്കോട് ചെറൂട്ടി റോഡിലെ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ നടക്കും.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ആര്.വി.എസ് സ്ഥാപനങ്ങളിലെ വിദഗ്ധര്‍ ക്ലാസ് നയിക്കും. പ്ലസ് ടുവിന് ശേഷമുള്ള ഉപരിപഠനത്തിനുള്ള മാര്‍ഗനിര്‍ദേശം വിദ്യാഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്കുന്നതാവും ക്ലാസ്. രാവിലെ 10മുതല്‍ രജിസ്ട്രേഷന് തുടങ്ങുമെന്ന് എസ്.എസ്. സെന്റര്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ കാസിം ഇരിക്കൂര്‍ അറിയിച്ചു.