കോഴിക്കോട്: ബീച്ചില്‍ മൂന്നു ദിവസമായി നടന്ന ഇരുപത്തഞ്ചാമത് വേള്‍ഡ് ഫൂട്ട് വോളി ചാംപ്യന്‍ഷിപ്പില്‍ ഫ്രാന്‍സിന് കിരീടം. ഫൈനലില്‍ ഫ്രാന്‍സ് (16-5), (16-12) സ്‌കോറിനാണ് യു എ ഇയെ പരാജയപ്പെടുത്തി കിരീടം ചൂടിയത്. ഫൈനലിന്റെ എല്ലാ ആവേശവും നിറച്ച മത്സരത്തില്‍ തുടക്കം മുതല്‍ തന്നെ ഗ്രൗണ്ടില്‍ ഫ്രാന്‍സിനു തന്നെയായിരുന്നു മുന്‍തൂക്കം. ആദ്യ സെറ്റിലും (16-5) രണ്ടാമത്തെ സെറ്റിലും (16-12) സ്‌കോറോടെ ഫ്രാന്‍സ് ഫൂട്ട് വോളി ചാംപ്യന്മാരായി.
വൈകീട്ട് നടന്ന ആദ്യ സെമിയില്‍ യു എ ഇ (16-12), (15-5) സ്‌കോറിന് ഇറാഖിനെ തോല്പിച്ചാണ് ഫൈനലിലെത്തിയത്. രണ്ടാമത്തെ സെമിയില്‍ ഫ്രാന്‍സ് (16-5), (16-7) സ്‌കോറിന് റുമേനിയയെ തോല്പിച്ച് ഫൈനലിലെത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന ലൂസേഴ്‌സ് ഫൈനലില്‍ റൂമാനിയയും ഇറാഖും ഏറ്റുമുട്ടി. മൂന്നാം സ്ഥാനത്തിനു വേണ്ടി നടന്ന മത്സരത്തില്‍ റൂമാനിയ വിജയികളായി.
സമാപന സമ്മേളനത്തില്‍ ട്രഷറര്‍ കെ വി അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. മുന്‍ മേയര്‍ ടി പി ദാസന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ഫൂട്ട് വോളി അസോസിയേഷന്‍ വേള്‍ഡ് വൈഡ് പ്രസിഡന്റ് അഫ് ഖാന്‍ അംദേവ്, ഫൂട്ട് വോളി അസോസിയേഷന്‍ നാഷണല്‍ പ്രസിഡന്റ് റാം അവതാര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി എ കെ മുഹമ്മദ് അഷറഫ്, ചീഫ് കോര്‍ഡിനേറ്റര്‍ ടി എം അബ്ദുറഹിമാന്‍, വൈസ് പ്രസിഡന്റുമാരായ ബാബു പാലക്കണ്ടി കെന്‍സ, വി പി അബ്ദുള്‍ കരീം, സി പി റഷീദ്, നവീന സുഭാഷ്,
എം എ സാജിദ്, റമീസ് അലി, ആര്‍ ജയന്ത് കുമാര്‍, കെ ഹാഷിദ്, കെ ബി ജയാനന്ദ്, ഹഷീം കടായ്ക്കലകം തുടങ്ങിയവര്‍ സംസാരിച്ചു. ഫൂട്ട് വോളി അസോസിയേഷന്‍ സെക്രട്ടറി എ കെ മുഹമ്മദ് അഷറഫ് സ്വാഗതവും ഓര്‍ഗനൈസിംഗ് വൈസ് പ്രസിഡന്റ് എം മുജീബ് റഹ്മാന്‍ നന്ദിയും പറഞ്ഞു.