തിരൂർ : അനാഥ വിധവ സംരക്ഷണ സംഘടനയായ ദി ലൈറ്റ് പുല്ലൂർ ചാപ്റ്റർ വനിത വിംഗ് സംഗമവും വഴിവിളക്ക് പഠനപദ്ധതി സമർപ്പണവും നടന്നു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. സാബിക്ക് പുല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. ചാപ്റ്ററിനു കീഴിൽ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഭാരവാഹികളായി ഷരീഫ പുളിഞ്ചോട് (പ്രസിഡൻ്റ്), റംഷീദതൊട്ടി വളപ്പിൽ, പി.സമീന , സൈനബ അയനി പറമ്പിൽ ( വൈസ്. പ്രസിഡന്റ്)ആരിഫ ആയപ്പള്ളി ( ജനറൽ സെക്രട്ടറി) ഷംസീന നാസർ, ഇ.പി.ആയിഷ ഉമർ,ഹാജറ വലൂർ (സെക്രട്ടറി ) കെ.ജസീന യൂസുഫ് ( കോഡിനേറ്റർ), തെസ്നി ബാനു പാറപ്പുറത്ത് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
