കേളിയില്‍ നാളെ ഗോത്രതാളങ്ങള്‍ നിറയും

Wayanad

കല്പറ്റ: കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കേളി കുടുംബശ്രീ ഫെസ്റ്റില്‍ നാളെ ചൊവ്വാഴ്ച ഗോത്രമേള നങ്കാട്ട അരങ്ങേറും. ജില്ലയിലെ വിവിധ വിഭാഗങ്ങള്‍ അവതരിപ്പിക്കുന്ന കലാവതരണത്തില്‍ കൂനാട്ട, വട്ടക്കളി, കൈകൊട്ടി കളി, ഗദ്ദിക, കമ്പളനാട്ടി എന്നീ തനത് കലകള്‍ നിറയും.

ഗോത്രാചാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഗോത്രയനം ഫോട്ടോ പ്രദര്‍ശനവും വിവിധ ഗോത്ര ഉല്‍പ്പന്നങ്ങളുടെ വിപണനവും പരിപാടിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം ആറര മുതല്‍ ഫോക് ലാന്റ് കാലിക്കറ്റിന്റെ നാടന്‍ പാട്ടും, തെയ്യം, മയിലാട്ടം തുടങ്ങിയ വിവിധ പരിപാടികളും അരങ്ങേറും. ഗോത്രമേളയുടെ ഉദ്ഘാടനം കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്‌റ്റെഫി മുഖ്യാതിഥിയാകും.

Leave a Reply

Your email address will not be published. Required fields are marked *