നടന്‍ സൂര്യയുടെ 50-ാം ജന്മദിനം ആഘോഷിച്ചു

Thiruvananthapuram

നടന്‍ സൂര്യയുടെ 50-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സൂര്യ ഫാന്‍സ് സംഘടിപ്പിച്ച പരിപാടി തിരുവനന്തപുരം മേട്ടുക്കട എല്‍.പി. സ്‌കൂളില്‍ വികെ പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങളും ഭിന്നശേഷി കുട്ടികള്‍ക്ക് വീല്‍ചെയര്‍ വിതരണവും ചടങ്ങില്‍ സംഘടിപ്പിച്ചു. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സൂര്യ ഫാന്‍സിന് ഇനിയും സംഘടിപ്പിക്കാന്‍ കഴിയട്ടെ എന്ന് എം.എൽ .എ ആശംസിച്ചു. ഒപ്പം നടന്‍ സൂര്യയ്ക്ക് അമ്പതാം ജന്മദിന ആശംസകളും നേർന്നു. സൂര്യ ഫാന്‍സിന്റെ നേതൃത്വത്തില്‍ സ്‌കൂളും പരിസരവും വൃത്തിയാക്കി.

തൈക്കാട് വാര്‍ഡ് കൗണ്‍സിലര്‍ മാധവദാസ്, സ്‌കൂള്‍ അധികൃതര്‍, സൂര്യഫാന്‍സ് സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.