നികുതി കൊള്ളക്കെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

Wayanad

കല്പറ്റ: സംസ്ഥാന സര്‍ക്കാറിന്റെ നികുതി കൊള്ളക്കെതിരെ കെ പി സി സിയുടെ ആഹ്വാനപ്രകാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. സമസ്ത മേഖലകളിലുമുള്ള ജനങ്ങളെ ദ്രോഹിക്കുന്ന ജനവിരുദ്ധ ബജറ്റിനുമെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്പറ്റ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പര്‍ പി പി ആലി പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. അഡ്വ ടി ജെ ഐസക്, ഒ വി അപ്പച്ചന്‍, കെ കെ രാജേന്ദ്രന്‍, പി വിനോദ് കുമാര്‍, കരിയാടന്‍ ആലി, ഹര്‍ഷല്‍ കോന്നാടന്‍, കെ ശശികുമാര്‍, വി നൗഷാദ്, ഡിന്റോ ജോസ്, ഗിരിജ ചുഴലി, മാടായി ലത്തീഫ് ഷബ്‌നാസ് തന്നാണി, ഷൈജല്‍ ബൈപ്പാസ്, മുഹമ്മദ് ഫെബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

1 thought on “നികുതി കൊള്ളക്കെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

  1. I am really impressed together with your writing abilities as smartly as with the structure in your blog. Is that this a paid topic or did you customize it yourself? Either way stay up the nice high quality writing, it’s uncommon to look a great weblog like this one nowadays!

Leave a Reply

Your email address will not be published. Required fields are marked *