തിരുവനന്തപുരം – മന്ത്രിമാരും , വകുപ്പ് തലവന്മാരും സംഘടനാ പ്രതിനിധികളും തമ്മിലുണ്ടാക്കിയ ചർച്ചകൾക്കും തീരുമാനത്തിനും വിരുദ്ധമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിജിലൻസ് , മൈനിങ് ആന്റ് ജിയോളജി, റവന്യൂ പോലീസ് എന്നിവർ സംയുക്തമായി നടത്തുന്ന നിയമവിരുദ്ധ പരിശോധന അവസാനിപ്പിക്കണമെന്ന് മൈനിംങ് ആന്റ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ KMCOA – സംസ്ഥാന പ്രസിഡണ്ട് എം .കെ ബാബു പ്രസ്താവനയിൽ പറഞ്ഞു .
നിയമപരമായി നടക്കുന്ന ക്വാറികളിലും ക്രഷറുകളിലും , ലൈസൻസ് പുതുക്കുമ്പോൾ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാൽ നിയമാനുസൃതം നടപടി സ്വീകരിക്കാം എന്നിരിക്കെ നിയമാനുസൃതമായി ലക്ഷങ്ങളും കോടികൾ മുതലമടക്കി നടത്തുന്ന സ്ഥാപനങ്ങളുടെ പേരിൽ സാമ്പത്തിക താൽപര്യം മുൻനിർത്തി ഒരു വിഭാഗം കപട പരിസ്ഥിതിവാദികൾ നടത്തുന്ന പരാതികൾക്കും സമരങ്ങൾക്കും പ്രചോദനം നൽകുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും, വ്യവസായ വകുപ്പ് നിരന്തരമായി വ്യവസായികളെ പീഡിപ്പിക്കുക യാണെന്നും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാനത്തെ ക്വാറി ക്രഷർ ഉടമകളെ വ്യവസായ വകുപ്പ് നിരന്തരമായി പീഡിപ്പിക്കുകയാണെന്നും, പരിശോധനയുടെ പേരിൽ വ്യവസായികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കാത്ത പക്ഷം സ്ഥാപനങ്ങൾ നിർത്തിയിടുന്നതിനെക്കുറിച്ച് ആലോചിക്കും.
ബഹു മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും അസോസിയേഷൻ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു .