ജനതാ ലേബർ യൂണിയൻ ( JLU ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ആഗസ്റ്റ് 27 ന്

Eranakulam

കൊച്ചി. തൊഴിലാളി സംഘടനയായ ജനതാ ലേബർ യൂണിയൻ ( JLU ) എറണാകുളം ജില്ലാ കമ്മിറ്റി ഈ വരുന്ന ആഗസ്റ്റ് 27 ന് നോർത്ത് റെയിൽവേ സ്റ്റേഷന്റെ മുൻവശത്തുള്ള ക്ലാസിക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ജനതാ ലേബർ യൂണിയൻ എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ. ബിജു തേറാട്ടിൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ശ്രീമതി അനു ചാക്കോ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

തൊഴിലാളികളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നതിനോടൊപ്പം തന്നെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന പ്രവർത്തനങ്ങൾക്കാണ് നേതൃത്വം വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.