കാഞ്ഞിരപ്പള്ളി : നൂറുൽഹുദാ യുപി സ്കൂളിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പ്രസംഗ പരിശീലന കളരിയായ വോയിസ് മേക്കേഴ്സ് 2025 ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ദീപ യു നായർ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗാം കോ. ഓർഡിനേറ്റർ അജാസ് വാരിക്കാട് മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരൻ ജാഫർ ഈരാറ്റുപേട്ട, ഗ്രൻഥശാലാ പ്രവർത്തകൻ പി .എം മുഹ്സിൻ , സ്കൂൾ മാനേജർ സഫർ വലിയ കുന്നത്ത്, പ്രോഗ്രാം കോ. ഓർഡിനേറ്റർ നാസർ മുണ്ടക്കയം,പൂർവ വിദ്യാർത്ഥി സി എം മുഹമ്മദ് ഫൈസി,നാദിർഷ കോന്നാട്ട് പറമ്പിൽ, അബീന ഷാനവാസ് ,പി .ജി . സുലേഖ, ജോയൽ ജേക്കബ് , മുഹമ്മദ് ഫാസിൽ എന്നിവർ പ്രസംഗിച്ചു.
