അബൂദബിയില്‍ മലയാളി കുത്തേറ്റ് മരിച്ചു

ചരമം Obit

ദുബൈ: അബൂദബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു അബൂദബി മുസഫയില്‍ സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍ (38) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ബിസിനസ് സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ യാസിറിന്റെ ബന്ധുവായ ജെസ്‌നി പ്രകോപിതനായി കുത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലിസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *