തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നും 30 കോടി രൂപ സഹായമായി ലഭിച്ചതും ഇന്ധനത്തിനും സ്‌പെയര്‍പാര്‍ട്‌സിനും കരുതിയിരുന്ന തുകയില്‍ നിന്നും 10 കോടി രൂപ എടുത്താണ് ഫെബ്രുവരിമാസത്തിലെ ശമ്പള വിതരണം പൂര്‍ത്തിയാക്കിയത്. ബദലീസിനുളള ശമ്പളം കൂടെ ചേര്‍ത്ത് 42 കോടി രൂപയാണ് വിതരണം ചെയ്തത്. ഒരുമാസം ഏകദേശം 5 കോടിയിലധികം രൂപ ബദലി ഡ്രൈവര്‍/കണ്ടക്ടര്‍മാര്‍ എന്നിവര്‍ക്ക് ചിലവഴിക്കുന്നുണ്ട്.
ജനുവരിയിലെ 20 കോടി രൂപയും ഫെബ്രുവരിയിലെ 20 കോടി രൂപയും ചേര്‍ത്ത് 40 കോടി രൂപ സര്‍ക്കാരില്‍ നിന്നും കെ എസ് ആര്‍ ടി സിക്ക് ലഭിക്കാനുണ്ട്. ഈ തുക ലഭ്യമായാലേ കെ എസ് ആര്‍ ടി സിക്ക് ഈ മാസത്തെ ദൈനം ദിന ചിലവുകള്‍ നടത്താനാകുകയുള്ളൂ.