നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കാക്കവയല്‍: മനുഷ്യ സമൂഹത്തിന്റെ പൊതുനന്മയാണ് ഖുര്‍ആന്‍ ലക്ഷ്യം വെക്കുന്നതെന്ന് ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അഭിപ്രായപ്പെട്ടു. ഖുര്‍ആനിന്റെ നിയമാവലികളില്‍ ചിലത് വ്യക്തികള്ക്കെതിരാണങ്കിലും സമൂഹനന്മയ്ക്ക് അതൊരിക്കലും വിരുദ്ധമാവാറില്ലന്നും അദ്ദേഹം വ്യക്തമാക്കി. ഖുര്‍ആന്‍ അവതരിപ്പിക്കുന്ന അനന്തരാവകാശ നിയമങ്ങളിലും സമൂഹ നന്മയ്ക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മസ്ജിദുല്‍ ഹുദ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹല്ല് പ്രസിഡന്റ് പി. ഹുസൈന് അധ്യക്ഷനായിരുന്നു. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന് നൗഷാദ് കാക്കവയല്‍, ഡോ. മുസ്തഫ ഫാറൂഖി, മുഹമ്മദ് സ്വാലിഹ് ജിദ്ദ, മുഹമ്മദ് ഷരീഫ് ഇ കെ, ആമിന സ്വാലിഹ്, മുനവ്വര്‍ കാര്യമ്പാടി എന്നിവര്‍ പ്രസംഗിച്ചു. ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ വിജയികളായ ഷാഹിന ലത്തീഫ്, ഷഹര്ബാന് ഷരീഫ്, നഫീസ വി കെ എന്നിവരെ ആദരിക്കുകയും ചെയ്തു.