പാലാ: ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് അതിര്‍വരമ്പുകള്‍ ഉണ്ടാവണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. കക്കുകളി നാടക അവതരണം െ്രെകസ്തവ വിശ്വാസത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എം എല്‍ എ യുടെ പ്രതികരണം. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണത ഗുണകരമല്ലെന്നും എം എല്‍ എ ചൂണ്ടിക്കാട്ടി.
കക്കുകളി െ്രെകസ്തവ സന്ന്യസ്തരെ അധിക്ഷേപിക്കുന്ന വിധമാണെന്ന പരാതി ഗൗരവകരമാണ്. അധിക്ഷേപവും വിമര്‍ശനവും രണ്ടാണ്. അധിക്ഷേപം നടത്തുന്നതിനെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന നിലയില്‍ ചിത്രീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല.
ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന പേരില്‍ മത വിശ്വാസങ്ങളെയും വിശ്വാസികളെയും അധിക്ഷേപിക്കുന്ന നടപടികള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ എം എല്‍ എ ഉത്കണ്ഠ രേഖപ്പെടുത്തി.
അധിക്ഷേപം നടത്താനും അതിനെ ന്യായീകരിക്കാനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ കൂട്ടുപിടിക്കുന്ന പ്രവണത പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ല. ഇത്തരം നടപടികള്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുമെന്ന് മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി. െ്രെകസ്തവ സന്ന്യസ്തരുടേത് സമര്‍പ്പിത ജീവിതമാണ്. അത് അവര്‍ സ്വയം തിരഞ്ഞെടുത്ത വഴിയാണ്. അവര്‍ സമൂഹത്തിന് ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ വിലമതിക്കാനാവാത്തതാണ്.
കലാകാരന്മാര്‍ക്കു സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. അവര്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അധിക്ഷേപം നടത്തുന്നത് ശരിയാണോയെന്ന് ഇത്തരക്കാര്‍ ആത്മപരിശോധന നടത്തി തെറ്റുതിരുത്തണമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. വിമര്‍ശന വിധേയമാക്കേണ്ട ഒട്ടേറെ വിഷയങ്ങള്‍ നിലനില്‍ക്കുമ്പോഴും അധിക്ഷേപകരമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന നിലപാട് സംശയകരവും ദുരുദ്ദേശപരവുമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.